NEWS TEXT

സമഗ്രവിദ്യാഭ്യാസപരിപാടി നിറവ് 15-9-2015 ആരംഭിക്കുന്നു

Thursday 23 October 2014

കഥ


മിന്നുവും മിട്ടുവും
മിന്നുമോള്‍ക്ക് ഒരു ചേട്ടനുണ്ട്. അവര്‍ തമ്മില്‍ എപ്പോഴും വഴക്കടിക്കും.അങ്ങെനെയിരിക്കെ അവര്‍ സ്കൂളില്‍ പോകാന്‍ തുടങ്ങി. മിന്നുമോള്‍ ഒന്നാംക്ലാസ്സിലും മിട്ടു രണ്ടാംക്ലാസ്സിലും ആണ്.ഒരു ദിവസം മിട്ടുവിന് മിന്നുവിനെ അപകടത്തിലാക്കാനുള്ള ബുദ്ധി തെളിഞ്ഞുവന്നു.അതിനു കൂട്ടായി മിട്ടുവിന്റെ കൂട്ടുകാരനുണ്ട്.ആ ദിവസം വൈകുന്നേരം അവര്‍ രണ്ടുപേരും സ്കൂള്‍ വിട്ടു വരികയായിരുന്നു.അതിനു മുന്പില്‍ മിട്ടുവിന്റെ കുട്ടുകാര്‍ വഴിയരികില്‍ ഒരു വലിയ കല്ലു വച്ചു.മിട്ടു മിന്നുവിനോട് ഇഷ്ടമുള്ളതു പോലെ അഭിനയിച്ചു.പാവം മിന്നുമോള്‍ അതൊക്കെ വിശ്വസിക്കുകയും ചെയ്തു. അവന്‍ മിന്നുമോളോട് പറഞ്ഞു.എന്റെ മുഖത്തു നോക്കാന്‍ , അതു പറഞ്ഞത് കല്ലിനടുത്ത് എത്താനാകുന്പോഴാണ്.ദുഷ്ടന്‍ മിട്ടു പറഞ്ഞത് കേട്ട് മിന്നുമോള്‍ അവന്റെ മുഖത്തു നോക്കി പാവം മിന്നുമോള്‍ അവള്‍ കല്ലു തട്ടി വീഴുകയും ചെയ്തു.അപ്പോള്‍ മിട്ടു അതുകണ്ട് പൊട്ടിച്ചിരിച്ചു. അപ്പോള്‍ അതുവഴി വന്ന അവരുടെ കുട്ടമ്മാമന്‍ അതുകണ്ട് മിട്ടുവിനെ ഒരുപാട് വഴക്കു പറയുകയും ചെയ്തു. പിറ്റേ ദിവസം സ്കൂളില്‍ നിന്നു കൂട്ടുകാരൊടൊപ്പം ഓടിക്കളിക്കുകയായിരുന്നു മിട്ടു. ആ സമയം മിട്ടു ഒരു കുഴിയില്‍ വീണു. അത് ആരും കണ്ടില്ല. ആ സമയം മിന്നുമോള്‍ അതിലെ നടന്നു വരികയായിരുന്നു.മിന്നുമോള്‍ മിട്ടുവിന്റെ കരച്ചില്‍ കേട്ടു. അവള്‍ അവനെ രക്ഷിക്കാന്‍ ശ്രമിച്ചു. പക്ഷെ അത് ആഴമുള്ള കുഴിയായിരുന്നു.മിന്നു ഓടിപ്പോയി അദ്ധ്യാപകരെ വിളിച്ചു കൊണ്ടുവന്നു.അവര്‍ മിട്ടുവിനെ രക്ഷിച്ചു.മിന്നുമോള്‍ക്ക് സന്തോ‍ഷമായി. മിട്ടു എല്ലാവരൊടും നന്ദി പറഞ്ഞു. പിന്നീട് ഒരിക്കലും അവന്‍ ആരൊടും വഴക്കടിച്ചില്ല.
ദിയദിനേശന്‍
4 th standered

drawing




1st standered 
m.s.sreenanada




Thursday 16 October 2014

ഞങ്ങളും കൂടെയുണ്ട്

ക്യഷിയുടെ പ്രധാന്യം അറിഞ്ഞതു മുതല്‍ ഞങ്ങളും നിങ്ങള്‍ക്കൊപ്പം കൂടി പ്രവര്‍ത്തിക്കാം ക്യഷി അഭിവൃദ്ധിപ്പെടുത്താം ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ

സാക്ഷരം ഉണര്‍ത്ത് ക്യാംപ് 2014 october .2


സാക്ഷരം ഉണര്‍ത്ത് ക്യാംപ്


സാക്ഷരം ക്യാംപ്

             സാക്ഷരം ക്യാംപ് ഉദ്ഘാടനം.സംഗീത [മദര്‍ പി.ടി.എ.പ്രസിഡന്റ് ]

സാക്ഷരം ക്യാംപ്

സാക്ഷരം ക്യാംപ് സ്വഗതം . കെ.വി.രാജീവന്‍ [ഹെഡ് മാസ്റ്റര്‍]

october.2.ഗാന്ധിജയന്തി

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിജിയുടെ ജന്മദിനാഘോഷം

ഗാന്ധിജയന്തി

സ്കൂള്‍ പരിസരവും വ്യത്തിയാക്കല്‍

സാക്ഷരം




അക്ഷരം അറിയാതെ പോകരുത് ഒരു കുരുന്നും